സര്‍വ്വവും ഭ്രാന്തം
സര്‍വ്വവും ഭ്രാന്തം!!!
സത്യവും ഭ്രാന്തം
മിഥ്യയും ഭ്രാന്തം
പുണ്ണ്യവും ഭ്രാന്തം
പാപവും ഭ്രാന്തം
ജീവന്നും ഭ്രാന്തം
മരണവും ഭ്രാന്തം
സര്‍വ്വവും ഭ്രാന്തം
സര്‍വ്വവും ഭ്രാന്തം!!!

Saturday, September 6, 2008

ഓര്‍മകള്‍ - ഒരു സുഖമുള്ള ഭ്രാന്ത്!!!!

മദിരാശി; ഞാന്‍ ഇവിടെ എത്തി ഇന്നേക്ക് രണ്ടു വര്ഷം തികയുന്നു. വേനല്‍ ചൂടിന്റെയ് കാഠിന്യം ഒട്ടും കുറഞ്ഞിട്ടില്ല. മഴ ദൈവങ്ങള്‍ കനിയുന്നത് അപൂര്‍വമായി.
നാട്ടില്‍; മഴ തകര്‍ത്തു പെയ്യ്ത ഒരു പഞമാസത്തിനു ശേഷം ചിങ്ങ മാസത്തിലെ വസന്തകാലാരംഭത്തിലേക്ക്.
വര്‍ഷകാലത്ത് പെയ്ത മഴയുടെ നനവ് വിടാത്ത മണ്ണ്.ആ മണ്ണില്‍ കിളിര്‍ത്തു തുടങ്ങിയ പുല്ലുകള്‍. തൊടിനിറയെ തുമ്പയും, മുക്കുറ്റിയും തൊട്ടാവാടി പൂക്കളും. അതിന് മുകളില്‍ പാറിനടക്കുന്ന നീല ഓണത്തുമ്പികള്‍.നിറഞ്ഞൊഴുകുന്ന തോടുകളും പുഴകളും.
മണ്‍അട്ടകളും പോക്രാച്ചി തവളകളും ജുഗല്‍ബന്ധി നടത്തുന്ന തണുത്ത രാത്രികള്‍. ആ ഇരുട്ടില്‍ പാറിനടക്കുന്ന മിന്നാമിനുങ്ങുകള്‍.
എന്റെ പ്രിയപ്പെട്ട നാടിനെവിട്ടു, ആ മണ്ണിന്റെ നനവരിയാതേ,തുമ്പയും തുമ്പിയും കാണാതെ, പൊരിവെയില്‍ മാത്രം വാഴുന്ന മദിരാശിയില്‍ രണ്ടു വര്ഷം തികക്കുന്നു. വെറും ആയിരം പേരുമാത്രം താമസിക്കുന്ന എന്റെ നല്ല ഗ്രാമത്തില്‍നിന്ന്, ആറ് ലക്ഷം പെരുതാമാസിക്കുന്ന ഈ പട്ടണത്തിലേക്ക്, ഒരു അധികപറ്റആയി ഞാന്‍ എന്തിന്നു വന്നു?എന്റെ നല്ല നാടിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ എന്നേ ഭ്രാന്ത് പിടിപ്പിക്കുന്നു, ഒരു സുഖമുള്ള ഭ്രാന്ത്!!!!

2 comments:

ശ്രീ said...

:)

[ boby ] said...

Nostalgic... വീണ്ടും എഴുതുക....