സര്‍വ്വവും ഭ്രാന്തം
സര്‍വ്വവും ഭ്രാന്തം!!!
സത്യവും ഭ്രാന്തം
മിഥ്യയും ഭ്രാന്തം
പുണ്ണ്യവും ഭ്രാന്തം
പാപവും ഭ്രാന്തം
ജീവന്നും ഭ്രാന്തം
മരണവും ഭ്രാന്തം
സര്‍വ്വവും ഭ്രാന്തം
സര്‍വ്വവും ഭ്രാന്തം!!!

Wednesday, February 10, 2010

ഉത്സവം ഒരു ഭ്രാന്ത്!!!

നൈറോബി: ഇവിടെ എത്തി ഒരു വര്‍ഷത്തില്‍ ഏറെ ആയി. മതിരശുഇയില് പൊള്ളുന്ന വെയില്‍ എവിടേ ഇല്ല. ഒരു കുന്നുപ്രതെഷം. കാലാവസ്ഥ ഊട്ടിയോട് സാമ്യം.
നാട്ടില്‍: ഇത് ഉത്സവ കാലം. ഇന്ന് പടികല്തഴാതേ വേല, കുംഭ മാസത്തിലെ രണ്ടാമത്തെ ചൊവാഴ്ച. നാട്ടില്‍ ഉള്ള കാലത്തെല്ലാം ഇതു ആവെഷതിന്റെയ് ദിവസങ്ങള്‍ ആയിരുന്നു. പടിക്കല്‍ തറവാട്ടില്‍ നിന്ന് പറ എടുകുനതോടെയ് ഉത്സവത്തിനു കോടി കയറും. പൊന്നാനിയില്‍ നിന്ന് കടപ്പികള്‍ മത്സ്യം ഇറകുനതോടെയ് ഉത്സവ വാണിഭവും . കളിപാട്ടവും കുപ്പിവളകളും മായി ചെട്ടിച്ചികള്‍ തമ്ബടിചിരിക്കും. ഒരു ഉത്സവം തുടങ്ങുനതും അവസാനികുനതും പിരിവിലാണ്, ഉത്സവ കമ്മിറ്റി അത് യെതെഷ്ട്ടം തുടര്‍ന്നുകൊണ്ടിരിക്കും. ഒരു ഉത്സവം മുറുകുനത് മദ്യതിന്റെയ് ലഹരിയില്‍ ആണ്. അതും യെതെഷ്ടം തുടര്ന്നുകൊടിരിക്കും. വിതക്കാനായി പൂട്ടിയിട്ട പടിക്കല്‍ താഴത്തെ വയല്ലില്‍ ആണ് ഉത്സവം നടക്കുക. സന്ധ്യആകുനതോടെയ് ദേശ വരവുകള്‍ വന്നു തുടഘും. ഒറ്റ കാള മാത്രമുള്ള ചെറിയ വരവ് മുതല്‍ ബാന്റും പഞ്ചാരി മേളവും, ദാരികനും കാളിയും, കുംഭം കളിയും, കടലാസ് പൂ കവടികളും ഉള്ള വലിയ വരവുകളും കാണും. എല്ലാ വരവുകളും എത്തുനതോടെയ് ആകാശം കാണാന്‍ പറ്റാത്ത വിതം പോടീ പോന്തിയിരിക്കും. വാദ്യങ്ങള്‍, മൈക്ക് അനൌന്സെമെന്ട, വെടികെട്ടു, എല്ലാം തീര്‍ക്കുന്ന ബഹളം. ഈ പൊടികളും ബഹളങ്ങളും നമ്മളെ തനിയെ ഒരു ലഹരിയില്‍ ആഴത്തും, ഒരു അവ്യക്തമായ ബോധം, ഒരു ഭ്രാന്തമായ അവസ്ഥ, ഒരു സുഖമുള്ള അനുഭവം. വരുന്ന വര്‍ഷമെങ്കില്ലും ആ ലഹരി അസ്വതിക്കാന്‍ സാധിക്കനേ എന്റെ നാറാണത്ത്‌ ഭ്രാന്ത...

No comments: