സര്‍വ്വവും ഭ്രാന്തം
സര്‍വ്വവും ഭ്രാന്തം!!!
സത്യവും ഭ്രാന്തം
മിഥ്യയും ഭ്രാന്തം
പുണ്ണ്യവും ഭ്രാന്തം
പാപവും ഭ്രാന്തം
ജീവന്നും ഭ്രാന്തം
മരണവും ഭ്രാന്തം
സര്‍വ്വവും ഭ്രാന്തം
സര്‍വ്വവും ഭ്രാന്തം!!!

Friday, March 5, 2010

കൂട്ടുക്കാരെ എനിക്ക് നാട്ടില്‍ പോണം, ഭ്രാന്ത് പിടിക്കുന്നു!!!!

ഭ്രാന്തന്റെയ് സ്നേഹം നിറഞ്ഞ കൂട്ടുക്കാരേ, നിങ്ങള്‍ അറിയുവാന്‍. ഈ വരുന്ന 13 നു എന്നിക്ക് നാട്ടില്‍ വരാന്‍ പറ്റും എന്നായിരുന്നു കരുതിയത്‌ . 14 നു നോട്ടനാലുക്കള്‍ താലപോലി ഉത്സവം. 16നു കസിന്റെ കല്യാണം. 18നു അച്ഛന്ടയും അമ്മയുടെയും വിവാഹ വാര്‍ഷികം, 19 nu ചികിത്സയില്‍ ആയിരുന്ന എന്റെ മറ്റൊരു കസിന്റെ കാണാന്‍ പോകണം, 20 ഉം 21 ഉം കോഴിക്കോട് പോണം. പക്ഷേ എല്ലാ പ്ലാന്നും പൊളിഞ്ഞു. എന്റെ കൂടെ വര്‍ക്ക്‌ ചെയ്തിരുന്ന ഒരുത്തന്‍ പെട്ടന്ന് നാട്ടില്‍ poyi . അവനു ulscer ആണത്രേ . 11 നാം തിയതി തിരിച്ചു വരാം എന്ന് പറഞ്ഞിട്ടാണ് പോയത്. പക്ഷേ ചെന്നൈ എത്തിയതും അവന്‍ വൃത്തി ആയി ഒരു മെയില്‍ അയച്ചു . "Operation വേണം. ഇനി 2 മാസത്തേക്ക് യാത്ര നടക്കില്ല. അതുകൊണ്ടു ഞാന്‍ ഇനി വരുന്നില്ല". പാവം അവന്നേ പറഞ്ഞിട്ട് കാര്യം ഇല്ല , ഒരു ചെറിയ പ്രേമവും , അത്യാവിശം നന്നായി ജീവികാന്നുള്ള ചുറ്റുപാടും ഉള്ളവന്‍ ആണ്. ഇവിടുത്തെ ഈ ജയില്‍ വാസത്തിനു തുല്യമായ ജീവിതം അവന്നു മടുത്തു കാണും. എന്നാല്ലും എന്നോട് ഒരു വാക്ക് പറയാമായിരുന്നു.
പക്ഷേ അവന്‍ വരില്ല എന്ന് അറിഞ്ഞപൊള്ളും നാട്ടില്‍ വരാം എന്ന എന്റെ വിശ്വാസം നഷ്ടപെട്ടില്ല . കാരണം അവന്നു പകരക്കാരനെ ഉടനെ തന്നെ കമ്പനി അയക്കും. അപ്പോള്‍ അതാ മുന്നില്‍ നില്‍ക്കുന്നു എന്റെ PM !!!!. ചിരിച്ച മുഖം വെച്ച് വന്ന ആ southafrica ക്കാരന്‍, എന്നോട് പറഞ്ഞു "Hope you understand what that mail tells you." ന്നു. ഞാന്‍ പറഞ്ഞു ഹ്മ്മ അവന്‍ വരുനില്ല , നമ്മുക്ക് അവന്നു ഒരു പകരക്കാരന്നേ ഇപ്പോള്‍ തന്നെ വരുത്തണംഎന്ന്. ഉടനെ മൂപരുടെയ് അടുത്ത diagol, "Not only that, you cannot travel on 12th !!!" ന്നു. ഒരു നിമിഷം ഞാന്‍ സ്തബ്ദനായി പോയി. എന്നാല്ലും എനിക്ക് ഒരു പ്രതീക്ഷ ഉണ്ടായിരുന്നു , കാരണം ,12th നടനില്ലെല്ലും അതിന്റെ അടുത്ത ആഴ്ച നാട്ടില്‍ പോകാമല്ലോ.
പക്ഷേ അതികം നീണ്ടില്ല ആ പ്രതീക്ഷ. ഇനി പുതിയ ഒരാള്‍ വന്നു, അയാള്‍ സിസ്റെവുമായി familiar ആയി ..familiar ആയി എന്ന് മനജേര്‍ക്ക് ബോദ്യ പെട്ടതിന് ശേഷം മാത്രമേ എന്റെ നാട്ടില്‍ പോക്ക് നടക്കുള്ളുത്രേ!! പുതിയ ഒരുത്തന്‍ വന്നു familiar ആകുമ്പോഴേക്കും project ഇന്റെ go live date ആവും. അങ്ങനെആണേല്‍ അതും കഴിഞ്ഞു ..post live support ഉം കഴിഞ്ഞതിനു ശേഷം മാത്രമേ നാട്ടില്‍ പോക്ക് നടക്കുള്ളൂ എന്ന് ചുരുക്കം.
പോവാന്‍ പറ്റും എന്നവിചാരം ശക്തമായത് കൊണ്ടാണ്എന്ന് തോന്നുന്നു, വല്ലാത്ത ഒരു വിഷമം. വീട്ടില്‍ വിളിച്ചു വരാന്‍ പറ്റില്ല എന്ന് പറഞ്ഞപോള്‍ ..ശരിക്കും കരച്ചില്‍ വന്നു. ഭ്രാന്ത് പിടിക്കുന്നു. ഇവിടെ വന്ന അന്ന് മുതല്‍ തുടങ്ങിയതാണ് തിരിച്ചു പോകാന്‍ ഉള്ള ഒരുക്കങ്ങള്‍. ഏതാണ്ട് 8-9 റെയില്‍വേ ടിക്കറ്റ്‌ reserve ചെയ്തു കാണും ...നാട്ടില്‍നിന്ന് ചെന്നൈലെക്കും, ചെന്നൈല്‍ നിന്ന് നാട്ടില്ലെക്കും. വസ്ത്രം അലക്കിയിട്ട് ഒരു ആഴ്ചയായി. നാട്ടില്ലേയ് ഉത്സവത്തിനു കൂടിയിട്ടു 3 വര്‍ഷമായി.
ഉറക്കത്തില്‍ മുഴുവന്‍ നിങ്ങളെയും വീട്ടുകാരെയും നാട്ടുക്കാരെയും പറ്റിയുള്ള സ്വപ്‌നങ്ങള്‍ മാത്രമാണ്. എന്നെന്കില്ലും നാട്ടില്‍ വരാന്‍ പറ്റും എന്ന് പ്രതീക്ഷിക്കുന്നു പ്രാര്‍ത്ഥിക്കുന്നു .
സസ്നേഹം നിങ്ങളുടെ സ്വന്തം ഭ്രാന്തന്‍.

2 comments:

ഒഴാക്കന്‍. said...

daiyryamaayi poyi varuuuuu

നരസിംഹം said...

ഒരു വരി പോലും ഇല്ലാല്ലൊ അക്ഷരതെറ്റില്ലാതെ ഇതിലുള്ള അക്ഷരതെറ്റ് മുഴുവന്‍ തിരുത്തിയിട്ട്
നാട്ടില്‍ പോയാല്‍ മതി
പ്ലാന്നും ,അച്ഛന്ടയും ,അറിഞ്ഞപൊള്ളും,അവന്നു,മൂപരുടെയ്,എന്നാല്ലും ,ബോദ്യ പെട്ടതിന്, പറഞ്ഞപോള്‍,എന്നെന്കില്ലും